Tuesday 14 February 2017


           
അമിതമായ  രോമ വളർച്ച ( Hirsutism )  and Poly cystic  Ovary  syndrome 

 .

 Diabetes , തൈറോയ്ഡ്  പ്രശ്നങ്ങൾ  കഴിഞ്ഞാൽ  ഏറ്റവും  അധികമായി  കാണുന്ന  അസുഖമാണ്  പോളി  സിസ്റ്റിക്  ഓവറി  സിൻഡ്രോം . ( pcos ).  ആർത്തവ  പ്രശ്നങ്ങളും , അമിത  രോമ  വളർച്ചയും  പലപ്പോഴും  ഇതിന്റെ  ഭാഗമാണ് .  അമിത  ശരീരഭാരം  പലപ്പോഴും  ഇത്തരം  പ്രശ്നങ്ങൾ  ഉള്ളവർക്ക്  ഉണ്ടാകാം.

അമിത  രോമ  വളർച്ചയുള്ള  പല സ്ത്രീകൾക്കും  ആർത്തവ  തകരാറുകൾ ( menstural  disturbance ),   വന്ധ്യത ( infertility ),  പ്രമേഹം  (diabetes ), രക്തസമ്മർദം  ( hypertension ), അമിത  കൊളസ്റ്ററോൾ  എന്നിവ  ഉണ്ടാകാം . ഇതിനോടൊപ്പം  അമിത  വണ്ണവും  സാധാരണയായി  കാണാറുണ്ട് . എന്നാൽ  വണ്ണമില്ലാത്ത  സ്ത്രീകളിലും  ഇത്തരം  പ്രശ്നങ്ങൾ  കാണാറുണ്ട്.

സാധാരണയായി  സ്ത്രീകളിൽ കട്ടിയുള്ള രോമം ( ടെർമിനൽ ഹെയർ) കുറച്ചു ഭാഗങ്ങളിൽ മാത്രമേ കാണുന്നുള്ളൂ. ഉദാഹരണം : കാലുകൾ , axilla (കക്ഷം ), പ്യൂബിക് ഹെയർ (pubic hair ).  ബാക്കിയുള്ള ഇടങ്ങളിൽ ചെറിയ നനുത്ത രോമങ്ങൾ ( lanugo hair ) ആണ് സാധാരയാണയായി കാണുന്നത് .

 അമിതമായി കട്ടിയുള്ള രോമങ്ങൾ മുകളിൽ പറഞ്ഞതല്ലാത്ത ഇടങ്ങളിൽ കാണുന്നതിനെ hirsutism എന്ന് വിളിക്കുന്നു.  ഇത് സാധാരണയായി മുഖം,കൈകളുടെ ഉൾവശം,നെഞ്ച് , മാറിടം , പൊക്കിളിനു മുകളിലും താഴെയും , തുടകളുടെ ഉൾവശം , പിറകിൽ എന്നിങ്ങനെയുള്ള ഇടങ്ങളിൽ കണ്ടുവരുന്നു . കൂടാതെ പ്യൂബിക് hair മുകളിലേക്കും വശങ്ങളിലേക്കും വളരാം .

ഇതിനോടൊപ്പം  കഴുത്തിലും , കൈമടക്കുകളിലും , കക്ഷത്തിലും  കറുത്ത ചർമ്മം  കാണാറുണ്ട്  ( അകാന്തോസിസ്)



ചിത്രങ്ങൾക്ക്  കടപ്പാട്  : ഗൂഗിൾ  images :












 

സ്ത്രീകളിൽ  പുരുഷ  ഹോർമോൺസ്  ചെറിയ  അളവിൽ  കാണുന്നുണ്ട് . ഇത് എല്ലുകളുടെ ബലത്തിനും , സാധാരണ  രോമ  വളർച്ചക്കും , ലൈംഗിക ചിന്തകൾക്കും  മറ്റും ആവശ്യമാണ് . അമിത  രോമ  വളർച്ച , പുരുഷ ഹോർമോൺ അമിതമായി ഉണ്ടാകുന്നതിനാലും  , അല്ലെങ്കിൽ  രോമകൂപങ്ങൾ   പുരുഷ ഹോർമോൺസിനോട്  അമിതമായി പ്രതികരിക്കുന്നതിനാലും ആവാം. കൂടാതെ മറ്റു പല ഹോർമോൺ തകരാറിന്റെ  ഫലമായും ഇത് സംഭവിക്കാം. ചില മരുന്നുകൾ ( ഉദാഹരണമായി അപസ്മാരത്തിനുള്ള  ചില മരുന്നുകൾ കഴിക്കുന്നവരിൽ) അമിത രോമ വളർച്ച കാണാറുണ്ട്. അമിത രോമവളർച്ചയുള്ള പല സ്ത്രീകൾക്കും ഇതിനോടൊപ്പം മുഖക്കുരുവും കാണാറുണ്ട് . ചിലപ്പോൾ ഇത്തരം കുരുക്കൾ മുഖത്തോടൊപ്പം , നെഞ്ചിലോ, പുറത്തോ കാണാറുണ്ട്.

സാധാരണയായി  അമിത രോമ വളർച്ചയുടെ  കാരണം  പോളി സിസ്റ്റിക് ഓവറി സിൻഡ്രോം  ( PCOS ), തൈറോയ്ഡ്  പ്രശ്നങ്ങൾ , പാരമ്പര്യം , ചില  മരുന്നുകൾ , അഡ്രിനൽ ഗ്രന്ഥി യിലെ  തകരാറുകൾ , പിറ്റിയൂറ്ററി  ഗ്രന്ഥിയിലെ  തകരാറുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് , അമിത  വണ്ണം  എന്നിവ  ആണ് .

 പുരുഷ ഹോര്മോൺ വളരെ കൂടുതൽ അളവിൽ കാണുന്ന  ചില  സ്ത്രീകളിൽ , മാറിടത്തിൻറെ  വലുപ്പം കുറയാനും , പുരുഷന്മാരുടെ മാതിരിയുള്ള ശരീര പ്രകൃതിയും (വിശാലമായ തോളുകൾ , ബലവത്തായ മസിലുകൾ) കാണാം . ചിലരിൽ  നെറ്റിയുടെ മുൻവശങ്ങളിൽ  രോമം കൊഴിഞ്ഞുപോകാനും കാരണമാകാം ( പുരുഷന്മാരിലെ കഷണ്ടി പോലെ ). മറ്റു ചിലരിൽ  clitoris (ഭഗശ്നിക ) വലുപ്പക്കൂടുതൽ  കാണാം,  ചിലർക്ക് വരണ്ട  യോനി (  vaginal dryness ), അമിത ലൈംഗിക താല്പര്യം എന്നിവ  ഉണ്ടാകാം .

ചില  സ്ത്രീകളിൽ  മാറിൽ  നിന്ന്  പാൽ  പോലുള്ള  ദ്രാവകം  ഉണ്ടാകാം . മറ്റു  ചിലർക്ക്  വയറിലും , കൈകളിലും , തുടകളിലും  മറ്റും  ചുവന്ന  അല്ലെങ്കിൽ പിങ്ക്  വരകൾ കാണാറുണ്ട് .  അമിത  രോമ  വളർച്ചക്കൊപ്പം ഇത്തരം  പ്രശ്നങ്ങളും ഉണ്ടെങ്കിൽ  ഗുരുതര  മറ്റു  ഹോർമോൺ  തകരാറുകൾക്ക്  സാധ്യതയുണ്ട് . ഇത്തരം  ആളുകൾക്ക്  പുരുഷ  ഹോർമോണിനു ഒപ്പം  മറ്റു പല ഹോർമോൺസും  ടെസ്റ്റ് ചെയ്യേണ്ടി  വരും .

സ്ഥിരമായി  ആർത്തവം  മുടങ്ങുന്നവരിൽ  ഗർഭാശയ  ക്യാന്സറിന്  സാധ്യതയുണ്ട്.  അതിനാൽ  ആർത്തവം  വരാനുള്ള  മരുന്നുകൾ  ആവശ്യമാണ് .

ടെസ്റ്റുകൾ:

പരിശോധനക്ക്  ശേഷം, ചില ബ്ലഡ് ടെസ്റ്റുകൾ ( ഹോർമോൺ tests )  വേണ്ടിവരാം . സാധാരണയായി   ആർത്തവത്തിന്റെ  രണ്ടാമത്തെയോ , മൂന്നാമത്തെയോ  ദിവസം  രാവിലെ  ഒൻപതു  മണിക്ക്  മുൻപായി  വേണം ഇത്തരം  tests  ചെയ്യേണ്ടുന്നത് . വെറും  വയറ്റിൽ  ( fasting ) ചെയ്യുന്നതാണ്  ഉത്തമം . ഇതിനോടൊപ്പം  ഒരു  അടി വയറ്റിന്റെ  ( pelvis ) ultrasound  സ്കാൻ  ആവശ്യമാണ്. ഇതിനോടൊപ്പം  ബ്ലഡ് ഗ്ളൂക്കോസ് , കൊളെസ്റ്റെറോൾ  എന്നിവയും   പരിശോധിക്കാറുണ്ട്.

Treatment  :

Treatment   രോഗിയുടെ  രോഗലക്ഷണങ്ങൾ , ഹോർമോൺ  തകരാറുകൾ  എന്നിവയെ  ആശ്രയിച്ചിരിക്കും . ചിലർക്ക്  ആർത്തവം  റെഗുലർ  ആവാനുള്ള  ഹോർമോൺ tablets  മാത്രം മതിയാകും .  വന്ധ്യതയുള്ളവർക്കു  മറ്റു  ചില  മരുന്നുകളും  വേണ്ടിവരും .   ചില  പ്രത്യേക  ഹോർമോൺ  തകരാർ  ഉള്ളവർക്ക്  തുടർ  പരിശോധനകളും , സ്കാനും  വേണ്ടിവരും .